ചേർത്തല : എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയുടെയും ഗവ.ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 400 കുടുംബങ്ങൾക്ക് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു.ശാഖ പ്രസിഡന്റ് എം.പി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പൽപ്പു കുടുംബയൂണി​റ്റ് കൺവീനർ പി.എസ്.രവീന്ദ്രൻ മരുന്ന് എ​റ്റുവാങ്ങി.സി.വി.സന്തോഷ്‌കുമാർ,കെ.ജി.ശശിധരൻ, എൻ.വി.രഘുവരൻ,ഇ.ബി. മുരളി, ലീന റോയ്, ആർ. ശങ്കർ യൂണി​റ്റ് കൺവീനർ കെ.എസ്.ഷിബു,കുമാരനാശാൻ യൂണി​റ്റ് കൺവീനർ പ്രസന്ന എന്നിവർ പങ്കെടുത്തു.