ചേർത്തല:തീരദേശത്ത് സമ്പർക്കത്തിലൂടെ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു.ഇന്നലെ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.തുറവൂർ,കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തുകളിലുള്ളവരാണ് എല്ലാവരും.നേരത്തെ പട്ടണക്കാട്ടും കടക്കരപ്പള്ളിയിലും പള്ളിത്തോട്ടിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ളവരാണ് ഇവർ.ഇതുൾപ്പെടെ 22 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.പനങ്ങാട് കെ.എസ്.ഇ.ബിയിലെ ജീവനക്കാരനായ പള്ളിപ്പുറം സ്വദേശിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇവർ കഴിഞ്ഞദിവസം പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയെത്തിയിരുന്നു.ഈ സാഹചര്യത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം ഭാഗികമായി അടച്ചു.ഡോക്ടറടക്കം 10 പേരെ നിരീക്ഷണത്തിലാക്കി.
താലൂക്കിൽ ഒരുക്കിയിട്ടുള്ള ജനകീയാശുപത്രിയിലെ ചികിത്സ ഇന്ന് ആരംഭിക്കും.തുറവൂർ എസ്.എൻ.ജി.എം കോളേജിലെ കേന്ദ്രത്തിലാണ് ആദ്യം രോഗികളെ പ്രവേശിപ്പിക്കുന്നത്.