ഹരിപ്പാട്: ചേപ്പാട് കന്നിമേൽമുറി സോപാനത്തിൽ മധുസൂദനൻ(46) സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് താമസസ്ഥലത്തെ കിടപ്പ് മുറിയിൽ മരിച്ച് കിടക്കുകയായിരുന്നു എന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഒപ്പം താമസിച്ചുവന്നിരുന്നവർ ജോലിക്ക് പോകാനായി വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അഞ്ച് വർഷമായി അവിടെ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വർഷം മുൻപാണ് അവധിക്ക് വന്ന് മടങ്ങിയത്. മധുസൂദനന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു. മാതാവ്: ശ്രീദേവിയമ്മ. ഭാര്യ:ലത. മകൾ: അമല.