collection-

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൈക്രോ ഫിനാൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടികമ്പനികൾ തുടങ്ങിയവയുടെ വീടുകളിൽ കയറിയുള്ള പണപ്പിരിവ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്റണ നിയമം എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ കളക്ടർ ചുമതലപ്പെടുത്തി.