ആലപ്പുഴ: കേരള മരം കയ​റ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി പ്രകാരം ജില്ല ലേബർ ഓഫീസിൽ നിന്നു പെൻഷൻ കൈപ്പ​റ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ 2020-21 വർഷത്തേക്കുള്ള ലൈഫ് സർട്ടിഫിക്ക​റ്റ് (ആധാറിന്റെ പകർപ്പും ഫോൺ നമ്പറും സഹിതം) ജൂലായ് 30നകം ജില്ല ലേബർ ഓഫീസർ, സാസ് ബിൽഡിംഗ്സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ തപാൽ മുഖാന്തരം അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0477 2253515.