ഇന്നലെ ഏഴ് പേർക്ക് കൂടി
കായംകുളം: കായംകുളത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിനോടുക്കുന്നു. ഇന്നലെ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 93 ആയി. സമ്പർക്കത്തിലൂടെയാണ് ഇവിടെ കൂടുതൽ പേർക്കും രോഗം പകർന്നത്.
കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഗൾഫിൽ നിന്നും ബംഗളൂരുവിൽനിന്നും വന്ന് നിരീക്ഷണത്തിലുള്ള രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇനി എണ്ണൂറോളം ഫലങ്ങൾ വരാനുണ്ട്. പട്ടണത്തിൽ കൂടുതൽ മേഖലയിലേക്ക് രോഗം പടരുന്നതിനാൽ ജൂലായ് 31 വരെ നഗരസഭാ പരിധിയിൽ മത്സ്യക്കച്ചവടം പൂർണമായി നിരോധിച്ചിട്ടുണ്ട്.
സമൂഹവ്യാപന സാദ്ധ്യത തൊട്ടുമുന്നിൽ
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കിയിയിട്ടുണ്ട്
200 പേരെ കിടത്തി ചികിത്സിക്കാൻ ഇവിടെ സൗകര്യമുണ്ട്
കായംകുളം ടി.എ കൺവെൻഷൻ സെന്ററിലും ഒയാസിസ് ഓഡിറ്റോറിയത്തിലുമാണിത്
സാമ്പിൾ എടുത്തവരുടെയെല്ലാം ഫലം വന്നതിന് ശേഷം മാത്രം നിയന്ത്രണങ്ങളിൽ ഇളവ്
അവശ്യസാധനങ്ങളുടെ വിൽപന രാവിലെ 7മുതൽ ഉച്ചയ്ക്ക് 2വരെ
നിയന്ത്രണങ്ങൾ ശക്തമായി തുടരും. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം.
ജാഗ്രത തുടരണം
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനസജ്ജമായതായി നഗരസഭ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. രോഗികൾക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും ആവശ്യമായ ഭക്ഷണം തയ്യാറാക്കാൻ കാദീശാ ഓഡിറ്റോറിയത്തിൽ ഭക്ഷണശാല തയ്യാറാക്കി. നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ ജില്ലാ ഭരണകൂടത്തിനു മാത്രമേ കഴിയൂ. സസ്യമാർക്കറ്റിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നിർദ്ദേശം തയ്യാറാക്കി നല്കും.