road

 മുട്ടവിപണിയിൽ വിലക്കുറവ്, ആവശ്യക്കാരും ഏറെ

ആലപ്പുഴ: കൊവിഡും ട്രോളിംഗ് നിരോധനവും മൂലമുണ്ടായ മത്സ്യക്ഷാമം മറികടക്കാൻ മുട്ടവ്യാപാരം പൊടിപൊടിക്കുന്നു. ദേശീയപാതയോരങ്ങളിലും ഗ്രാമ പാതകളിലുമാണ് മുട്ടക്കച്ചവടം അരങ്ങുതകർക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങളുടെ വരവ് നിലച്ചതിനു പിന്നാലെ, കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയതും തീരമേഖലകളിലെ നിരോധനാജ്ഞയുമാണ് മത്സ്യക്ഷാമം രൂക്ഷമാക്കിയത്. പൊന്തു വള്ളങ്ങളിലെയും ചെറുവള്ളങ്ങളിലെയും മത്സ്യബന്ധനവും മുടങ്ങി. ഇതോടെ നാട്ടിൻപുറങ്ങളിൽ മത്സ്യക്കച്ചവടക്കാർ ഉൾപ്പെടെ മുട്ടവ്യാപാരത്തിലേക്കു മാറിയിരിക്കുകയാണ്.

ഏഴുരൂപ ഉണ്ടായിരുന്ന കൊഴിമുട്ട മൂന്ന് രൂപ നിരക്കിലാണ് ഇന്നലെ ആലപ്പുഴ നഗരത്തിലെ നിരത്തുകളിൽ വിറ്റഴിച്ചത്. ഒമ്പത് രൂപവരെ ഉണ്ടായിരുന്ന താറാവ് മുട്ട ഏഴു രൂപയ്ക്ക് വിറ്റു. പച്ചക്കറി മേഖലയിലും നേരിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നഗരത്തിൽ കൈചൂണ്ടിമുക്കിന് തെക്ക് ഭാഗത്തുള്ള ഒരു വഴിയോര കച്ചവടക്കാരൻ പ്രതിദിനം, 30 മുട്ട വീതം കൊള്ളുന്ന 200 ട്രേ കോഴിമുട്ടയും 75- 90 മുട്ടകളുള്ള നൂറോളം ട്രേ താറാവ് മുട്ടയും വിറ്റഴിക്കുന്നുണ്ട്. നഗരത്തിൽ പച്ചക്കറി വില്പന നടത്തിയ ആളായിരുന്നു ഇദ്ദേഹം.

വഴിയോരങ്ങളിൽ കക്കാഇറച്ചി വില്പനയും കൂടുന്നുണ്ട്. മുഹമ്മ, തണ്ണീർമുക്കം എന്നിവടങ്ങളിൽ നിന്ന് കൊണ്ടുവരുന്നതാണ് കക്ക ഇറച്ചി. ചെറിയ ഇനത്തിന് കിലോയ്ക്ക് 120 രൂപയും വലയ കക്കയ്ക്ക് 180 രൂപയുമാണ്.

...................

 കോഴിമുട്ട 30 എണ്ണം: 100 രൂപ

 താറാവ് മുട്ട 15 എണ്ണം: 100രൂപ