ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസിൽ ധർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് 10 ലക്ഷം പോസ്റ്റ്കാർഡുകൾ മുഖ്യമന്ത്രിക്ക് അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കും. ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ കെ.സോമൻ ഉദ്ഘാടനം ചെയ്യും. 25ന് നിയോജകമണ്ഡലംതല ഉദ്ഘാടനങ്ങൾ നടക്കും. തുടർന്ന് പഞ്ചായത്ത്, വാർഡ് തലത്തിൽ ജൂലായ് 30 വരെ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയയ്ക്കും. ജില്ലയിൽ ഒരു ലക്ഷം പോസ്റ്റ് കാർഡുകൾ അയയ്ക്കുമെന്നും ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു.