അമ്പലപ്പുഴ:ഭാരതീയ മസ്ദൂർ സംഘ് 65-ാമത് സ്ഥാപന ദിനം അമ്പലപ്പുഴ മേഖലയിൽ ആഘോഷിച്ചു. മേഖലാതല ഉദ്ഘാടന സമ്മേളനം വണ്ടാനത്ത് ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് ഉദ്ഘാടനം ചെയതു. വിവിധ സംഘടനകളിൽ നിന്ന് ബി.എം.എസിലേക്ക് വന്ന 17 പേർക്ക് ജില്ലാ സെക്രട്ടറി അംഗത്വം നൽകി.മേഖലാ സെക്രട്ടറി വി.വി.രാജേഷ്, യൂണിറ്റ് കൺവീനർ ജയമോൻ, ബാലകൃഷ്ണൻ, വേണു എന്നിവർ സംസാരിച്ചു. മേഖലയിലെ 84 യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.യശോധരൻ, അഭിലാഷ് ബേർളി, മേഖലാ പ്രസിഡന്റ് ഷാജി തോട്ടപ്പള്ളി, എ.കെ.സിനീഷ്, സന്ധ്യാ ബൈജു, അശ്വതി, സുരേഷ്, വിജയരാജ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്തു.