ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി 23-ാം വാർഡ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14, 17, 20 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവായി.
തൃപ്പെരുന്തുറ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒരുവീട്ടിൽ മൂന്ന് പേർക്കും ചെങ്ങന്നൂർ 23-ാം വാർഡിലെ ഒരുവീട്ടിൽ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചയാളുകൾ വാർഡുകളിലെ ഒട്ടനവധി പേരുമായി സമ്പർക്കമുണ്ടായതായും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.