ആലപ്പുഴ: ജില്ലയിൽ സമ്പർക്കം വഴി രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ കർശന ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ് അധികൃതർ. ക്വാറന്റൈനിലുള്ളവർ കർശനമായി മുറിക്കുള്ളിൽ തന്നെ കരുതൽ നിരീക്ഷണത്തിൽ കഴിയണം. വീട്ടിലുള്ള മറ്റ് അംഗങ്ങളോട് ഒരു തരത്തിലും സമ്പർക്കം പാടില്ല.
സ്രവ പരിശോധനയ്ക്ക് വിധേയരായശേഷം ഫലം കത്തിരിക്കുന്നവരും കർശനമായും വീട്ടു നിരീക്ഷണത്തിൽ ആയിരിക്കണം. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലങ്കിലും വീടിനു പുറത്ത് പോകാനോ മറ്റ് കുടുംബാംഗങ്ങളോട് ഇടപഴകാനോ പാടില്ല. വീട്ടിലുള്ള പ്രായമായവരും കുട്ടികളും മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ഗർഭിണികളും വീടിനു പുറത്ത് പോകരുതെന്നും അധികൃതർ അറിയിച്ചു.