ആലപ്പുഴ:കൊവിഡും പ്രകൃതിക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകാത്തതിൽ പ്രതിഷേധിച്ച് ധീവരസഭ സംസ്ഥാന വ്യാപകമായി 27ന് അവകാശദിനം ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മത്സ്യത്തൊഴിലാളി മേഖലയിൽ കൊവിഡ് വ്യാപനം തടയാനുള്ള നടപടി സ്വീകരിക്കുക, ഒരു കുടുംബത്തിന് 5000 രൂപയുടെ സഹായവും അവശ്യസാധന കിറ്റും നൽകുക, കടലാക്രമണ പ്രതിരോധ പ്രവർത്തനവും പുനരധിവാസവും നടത്തുക, അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ നിരോധിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശദിനം ആചരിക്കുന്നതെന്ന് ദിനകരൻ പറഞ്ഞു.