benny-behanan

ആലപ്പുഴ: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പിക്കെതിരെ വ്യവസായി ചേർത്തല പള്ളിത്തോട് സ്വദേശി കിരൺ മാർഷൽ വക്കീൽ നോട്ടീസയച്ചു. ബെന്നിയുടെ പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, കളവും അവാസ്തവവുമായതിനാൽ പ്രസ്താവന പിൻവലിച്ച് വാർത്താസമ്മേളനത്തിൽ മാപ്പ് പറയണമെന്നും, അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് അഡ്വ. പ്രിയദർശൻ തമ്പി മുഖാന്തരം കിരൺ വക്കീൽ നോട്ടീസ് നൽകിയത്.