ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ 14,16,18 ദിവസങ്ങളിൽ പകലും 20ന് രാത്രിയിലും എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയരായവർ 9497515190 എന്ന ഫോൺ നമ്പറിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജനറൽ ആശുപത്രിയിലെ എക്‌സ്‌റേ ടെക്‌നീഷ്യന് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നാണിത്. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായ് 12ന് ഇവിടെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയനായ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയരായവർ നേരിട്ട് ആശുപത്രിയിൽ എത്തേണ്ടതില്ല. ഫോണിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ പാലിക്കണമെന്നും സൂപ്രണ്ട് അറിയിച്ചു.