ചേർത്തല: കൊവിഡ് വ്യാപനത്തിനിടെ ചെല്ലാനം ഹാർബറിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും മടങ്ങിവരാൽ അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മത്സ്യ ബന്ധന മേഖല കടൽക്ഷോഭത്തിന്റെ കൂടി ദുരിതം അനുഭവിക്കുകയാണ്. കടൽ ശാന്തമാകുന്ന സാഹചര്യത്തിൽ അതതുസ്ഥലങ്ങളിൽ വള്ളങ്ങൾ എത്തിക്കാൻ കഴിയുന്ന സാഹചര്യം അനുവദിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ഐ. ഹാരിസും സെക്രട്ടറി സി.ഷാംജിയും ആവശ്യപ്പെട്ടു.