et

ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് സൊസൈറ്റിയുടെ മെഡി. ബാങ്കിലേക്ക് ഹരിപ്പാട് റോട്ടറി ക്ലബ്ബ് ഇൻഫ്രാറെഡ് തെർമൽ സ്കാനർ, പി.പി.ഇ കിറ്റുകൾ, മാസ്ക് എന്നിവ സംഭാവന നൽകി. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ആർ.ഓമനകുട്ടൻ ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റജി ജോൺ, മുൻ പ്രസിഡന്റ് മോഹൻ അരവിന്ദം എന്നിവരിൽ നിന്നു സി.ബി.സി. വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ ഏറ്റുവാങ്ങി. കരുതൽ പാലിയേറ്റീവ് കൺവീനർ ജി.രവീന്ദ്രൻ പിള്ള, കെ.ധർമ്മപാലൻ, എസ്.സുരേഷ്, ടി.എം. ഗോപിനാഥൻ, പി.ജി.ഗിരീഷ് എന്നിവർ പങ്കെടുത്തു.