അഞ്ചു കുട്ടികളും
ആലപ്പുഴ: ജില്ലയിൽ 24 സ്ത്രീകൾക്കും അഞ്ച് കുട്ടികൾക്കും നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ഇന്നലെ 82 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 787 ആയി. 22 പേർ വിദേശത്തുനിന്നും ഒൻപത് പേർ അന്യസംസ്ഥാനത്തനങ്ങളിൽ നിന്നും എത്തിയതാണ്. 43 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ജില്ലയിൽ ചികിത്സയിലായിരുന്ന 39 പേരും എറണാകുളത്ത് ചികിത്സയിലായിരുന്ന ഒരാളും അടക്കം ആകെ 40 പേർ ഇന്നലെ രോഗമുക്തരായി.പത്ത് ഐ.ടി.ബി.പി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആകെ 501 പേരാണ് ജില്ലയിൽ ഇതുവരെ രോഗ മുക്തരായത്. കഴിഞ്ഞ ദിവസം മരിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ചെട്ടികാട് തെക്കേതൈക്കൽ തോമസിന്റെ ഭാര്യമറിയാമ്മയ്ക്ക് (85) പരിശോധന ഫലം പോസിറ്റീവായതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒൻപത് ഡോക്ടർമാരും 15 ജീവനക്കാരും നിരീക്ഷണത്തിലായി. ആലപ്പുഴ ജനറൽ ആശുപത്രിയിലെ എക്സ്റേ ടെക്നിഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ 13 മുതൽ 20 വരെ തീയതികളിൽ എക്സ്റേ പരിശോധനയ്ക്ക് എത്തിയവർ ആശുപത്രിയുമായോ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
അബുദാബിയിൽ നിന്നെത്തിയ അരൂർ സ്വദേശി, ഖത്തറിൽ നിന്നെത്തിയ വള്ളികുന്നം സ്വദേശി, സൗദിയിൽ നിന്നെത്തിയ മുട്ടാർ സ്വദേശികളായ രണ്ട് കുട്ടികൾ, സൗദിയിൽ നിന്നെഎത്തിയ ചെങ്ങന്നൂർ സ്വദേശി, രാമങ്കരി സ്വദേശി, മാന്തുരുത്തി സ്വദേശി, തകഴി സ്വദേശി, ഖത്തറിൽ നിന്നെത്തിയ ഭരണിക്കാവ് സ്വദേശിനി, ആലപ്പുഴ സ്വദേശി, സൗദിയിൽ നിന്നെത്തിയ താഴവ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി, സൗദിയിൽ നിന്നെത്തിയ വള്ളികുന്നം സ്വദേശി, കായംകുളം സ്വദേശി, ചേർത്തല സ്വദേശിനി, ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മസ്‌കറ്റിൽ നിന്നെത്തിയ നൂറനാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ തഴവ സ്വദേശി, ആര്യാട് സ്വദേശി, മുട്ടാർ സ്വദേശി, ഖത്തറിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ രാമങ്കരി സ്വദേശി, തൂത്തുക്കുടിയിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, കർണാടകയിൽ നിന്നെത്തിയ കായംകുളം സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിയായ കുട്ടി, ഡൽഹിയിൽ നിന്നെത്തിയ തലവടി സ്വദേശിനി, ഈറോഡിൽ നിന്നെത്തിയ അരൂർ സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി, ഗുജറാത്തിൽ നിന്നെത്തിയ തൃപ്പെരുന്തുറ സ്വദേശിനി, ചെന്നൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആറ്കായംകുളം സ്വദേശികൾ, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ഒരു പട്ടണക്കാട് സ്വദേശിയും ഒരു പള്ളിത്തോട് സ്വദേശിനിയും, എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് വെട്ടയ്ക്കൽ സ്വദേശികൾ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് കടക്കരപ്പള്ളി സ്വദേശികൾ, മൂന്ന് ആരോഗ്യ പ്രവർത്തകരിൽ ഒരു ചേർത്തല സ്വദേശിനി, ചേർത്തല സൗത്ത് സ്വദേശിനി, കോട്ടയത്ത് ജോലിചെയ്യുന്ന മാരാരിക്കുളം സ്വദേശിനി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മാരാരിക്കുളം സ്വദേശി, ചങ്ങനാശേരി മാർക്കറ്റുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച കരുവാറ്റ സ്വദേശി, കടക്കരപ്പള്ളി സ്വദേശി, ആലപ്പുഴ സ്വദേശിനി, തുറവൂർ സ്വദേശിനി, പട്ടണക്കാട് സ്വദേശിനി, തുറവൂർ സ്വദേശിനി, പുന്നപ്ര സ്വദേശി, പല്ലന സ്വദേശിനി, മാവേലിക്കര സ്വദേശിനി, ചങ്ങനാശേരി മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച കരുവാറ്റ സ്വദേശിനി, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 വയസുള്ള മുഹമ്മ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 6456 പേരാണ്.