ഹരിപ്പാട്: റോട്ടറി ക്ളബ്ബ് സോൺ 19ന്റെ നേതൃത്വത്തിൽ പ്രതിരോധ സാമഗ്രികളുടെ വിതരണം മുട്ടം പി.എച്ച് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് രാധാരാമചന്ദ്രൻ ഡോ.ഗോപാലകൃഷ്ണന് നൽകി നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ സി.കെ. രജനികാന്ത്, കൺവീനർ ആർ.ഓമനക്കുട്ടൻ, കോ ഓർഡിനേറ്റർ ബി.രവികുമാർ, ഡിസ്ട്രിക്ട് ചെയർമാൻ എസ്.സലികുമാർ, മുട്ടം ക്ളബ് പ്രസിഡന്റ് ഹരികുമാർ മാടയിൽ, ഹരിപ്പാട് ക്ളബ് പ്രസിഡന്റ് റെജി ജോൺ, സെക്രട്ടറി,
ഗിരീഷ്, ട്രഷറർ അനിൽകുമാർ, ബിജുമാത്യു, പദ്മജൻ, ഗോപകുമാർ, മധുപ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി.