ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞദിവസം മരിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കാട്ടൂർ ചെട്ടികാട് തെക്കേതൈക്കൽ തോമസിന്റെ ഭാര്യ മറിയാമ്മയ്ക്ക് (85) കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ശ്വാസതടസത്തെതുടർന്ന് മറിയാമ്മയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ കുടുംബാംഗത്തിന് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മരണത്തെ തുടർന്ന് മറിയാമ്മയുടെ സ്രവം പരിശോധനയ്ക്കെടുത്തിരുന്നു. മകൾ: സോഫിയ . സംസ്കാരം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് നടത്തും.