tr

ഹരിപ്പാട്: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ടിപ്പർ ലോറി ഡ്രൈവറായ മുതുകുളം അനുഗ്രഹ വീട്ടിൽ ബൈജുവിന്.

നാല് വർഷമായി വാടക വീട്ടിൽ കഴിയുന്ന ബൈജുവിനും കുടുംബത്തിനും ലോട്ടറിയിലൂടെ ഭാഗ്യം വിരുന്നെത്തിയപ്പോൾ സ്വന്തമായി വസ്തുവും വീടും വാങ്ങണമെന്നതാണ് ആഗ്രഹം. വെട്ടത്തുമുക്കിലുള്ള രാജുവിന്റെ കടയിൽ നിന്നാണ് പി.ഡി 226176 എമ്പരുള്ള 'ഭാഗ്യ'ക്കുറി എടുത്തത്. ലോട്ടറി കരീലക്കുളങ്ങര എസ്.ബി.ഐയിൽ ഹാജരാക്കി. ഷീനയാണ് ഭാര്യ. പത്താം ക്ളാസ് വിദ്യാർത്ഥി ആനന്ദ്, ഏഴാം ക്ളാസ് വിദ്യാർത്ഥിനി ഐശ്വര്യ എന്നിവർ മക്കൾ. സ്ഥിരമായി ലോട്ടറി എടുത്തിരുന്നെങ്കിലും ഭാഗ്യദേവതയുടെ സ്വപ്നതുല്യ കടാക്ഷം ആദ്യമാണെന്ന് ബൈജു പറഞ്ഞു. നാല് വർഷത്തിനിടെ രണ്ട് തവണ 50000 രൂപ വീതം സമ്മാനം ലഭിച്ചപ്പോഴും ഒന്നാം സമ്മാനം തേടിയെത്തുമെന്ന് അത്ര പ്രതീക്ഷിച്ചിരുന്നില്ലെന്നും ബൈജു പറഞ്ഞു.