t

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിലെ ആഴം കൂട്ടൽ രണ്ടു മാസം കൊണ്ട് പൂർത്തിയായി. ജലവിഭവ വകുപ്പ് മന്ത്റി കെ. കൃഷ്ണൻ കുട്ടി ഇന്നലെ വൈകിട്ട് സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി. കളക്ടർ എ. അലക്സാണ്ടർ,ചീഫ് എൻജിനിയർ ഡി.ബിജു, എക്സിക്യുട്ടീവ് എൻജിനീയർ അരുൺ കെ.ജേക്കബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി യുദ്ധകാല അടിസ്ഥാനത്തിൽ രാപകൽ ഭേദമന്യേ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് പൊഴി മുറിക്കൽ നടന്നത്. കൊവിഡ് കാലത്ത് ഈ നേട്ടം കൈവരിച്ചതിന് മന്ത്റി ഉദ്യോഗസ്ഥരെ അനുമോദിച്ചു.