മാവേലിക്കര: സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും പരുക്കേറ്റു. കെ.എസ്.ആർ.ടി.സി ഡ്രൈവർ പോനകം അജി വില്ലയിൽ അജി (47), മകൾ അലീന (11) എന്നിവർക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് 7ന് ളാഹ ജംഗ്ഷന് സമീപമായിരുന്നു അപകടം. മാവേലിക്കര ഭാഗത്തേക്കു പോകുകയായിരുന്ന അജിയുടെ സ്കൂട്ടറിൽ എതിർദിശയിൽ നിന്നു മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. അജിയുടെ കാൽ ഒടിഞ്ഞു. കാറിനടിയിലേക്കു വീണ അലീനയുടെ തലയ്ക്കാണ് പരിക്ക്.