jj

അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ 17-ാം വാർഡിൽ ചികിത്സയിലായിരുന്ന 2 രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച, പതിനാലാം വാർഡിൽ ചികിത്സയിലായിരുന്ന മുഹമ്മ സ്വദേശിയുടെ വാർഡിൽ നിന്നു 17ലേക്കു മാറ്റിയ 2 രോഗികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ 9 ഡോക്ടർമാർ ഉൾപ്പടെ 24 ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.17 ൽ കിടന്ന രോഗികളെ നിരീക്ഷണ വാർഡുകളിലേക്ക് മാറ്റി വാർഡ് അണുവിമുക്തമാക്കി.