അമ്പലപ്പുഴ: കൊവിഡ് രോഗിയെന്നാരോപിച്ച് പുറക്കാട് പഞ്ചായത്ത് നാലാം വാർഡ് കരൂർ കൈതവന പറമ്പിൽ മധുവിനെ പ്രദേശവാസിയായ യുവാവ് മർദ്ദിച്ചെന്നു പരാതി. ഷെജിൽകുമാർ എന്നയാൾക്കെതിരെ മധു വാർഡ് ജാഗ്രത സമിതിക്കും അമ്പലപ്പുഴ സി.ഐക്കും പരാതി നൽകി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ മാസം 6 ന് ചമ്പക്കുളത്തെ ഒരു സംസ്കാര ചടങ്ങിൽ കരൂരുള്ള പത്തോളം വീട്ടുകാരും മധുവും പങ്കെടുത്തിരുന്നു. ഈ വീട്ടിൽ കൊവിഡ് രോഗിയുമായി ബന്ധം പുലർത്തിയ വ്യക്തി പങ്കെടുത്തതിനാൽ ചടങ്ങിൽ പങ്കെടുത്തവരെല്ലാം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റൈനിൽ പോയി. കരൂർ സ്വദേശികളുടെയും മധുവിന്റെയും സ്രവ പരിശോധന നെഗറ്റീവാണെന്നും തെളിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കടയിലേക്ക് പോയ മധുവിനെ സമീപവാസിയായ ഷൈജിൽ കുമാർ, കൊവിഡ് രോഗിയെന്ന് ആരോപിച്ച് തടികൊണ്ട് പുറത്ത് അടിക്കുകയായിരുന്നു. പരിക്കേറ്റ മധു പിന്നീട് ചികിത്സ തേടി.