കറ്റാനം: വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയെ യുവാക്കൾ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ ഇലിപ്പക്കുളം മദീനാ മൻസിലിൽ അലി, വള്ളികുന്നം റൈസാന മൻസിലിൽ താഹിർ എന്നിവർക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മങ്ങാരം സ്വദേശിയായ പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി ഇവർ അസഭ്യം പറഞ്ഞെന്നാണ് പരാതി.