dth

ഹരിപ്പാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാർത്തികപ്പള്ളി മഹാദേവികാട് അനീഷ് ഭവനത്തിൽ ദയാനന്ദന്റെ ഭാര്യ സാവിത്രി (62) മരിച്ചു. കഴിഞ്ഞ 14ന് വീടിന് സമീപം ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: പരേതരായ മോനിഷ്, അനീഷ്.