re

ഹരിപ്പാട്: പനിയും ഛർദ്ദിയും പിടിപെട്ട് ചികിത്സയിലായിരുന്ന ആറാട്ടുപുഴ കളളിക്കാട് കൊച്ചുപറമ്പിൽ തെക്കതിൽ തിലകൻ (51) മരിച്ചു. മൂന്ന് ദിവസം മുൻപാണ് രോഗബാധിതനായത്. ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് വീട്ടുകാർ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.കൊവിഡ് പരിശോധനാഫലം വന്ന ശേഷം സംസ്‌കാരം നടക്കും. ഭാര്യ: സിന്ധു. മക്കൾ: സുജിത്ത്, സജിത്ത്.