homoeo

ആലപ്പുഴ: കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരത്തി​ലെ ആലിശേരി, വട്ടയാൽ വാർഡുകളിലെ 600 കുടുംബങ്ങൾക്ക് ഹോമി​യോ പ്രതി​രോധ മരുന്നുകൾ കൈമാറി​. നഗരത്തി​ലെ മധുവനം ഹോമി​യോ ക്ലിനി​ക്കാണ് 2500 പേർക്ക് വി​തരണത്തി​നുള്ള മരുന്ന് നൽകി​യത്. ക്ലിനിക്കിലെ ഡോക്ടർമാരായ ഡോ.ശ്രീകാന്തി മധുവനം, ഡോ.മഞ്ജു ശിൽപി എന്നിവർ എ വൈ എഫ് ഐ എക്സിക്യൂട്ടി​വംഗം ഇസഹാക്കിന് മരുന്ന് കൈമാറി.

കൊവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട്, കേന്ദ്ര ആയുഷ് മന്ത്രാലയം അനുശാസിക്കുന്ന ആർസനിക്കം ആൽബം എന്ന മരുന്നാണ് വിതരണം ചെയ്തത്.