vx

ഹരിപ്പാട്: നൃത്തനാടക നടിയും നൃത്താധ്യാപികയുമായ ഗോമതി (67) നിര്യാതയായി. നൃത്താദ്ധ്യാപകനും നടനുമായ മുതുകളം തെക്ക് കൈലാസത്തിൽ പുഷ്പന്റെ ഭാര്യയാണ്. 40 വർഷത്തോളം മദ്ധ്യ തിരുവിതാംകൂറിലെ പല പ്രമുഖ നൃത്ത നാടക സംഘങ്ങളിലെയും പ്രധാന അഭിനേത്രിയായിരുന്നു. കൊല്ലം സ്വാതി തീയേറ്റേഴ്‌സിന്റെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മക്കൾ: ജ്യോതി, മിനി തങ്കച്ചി. മരുമക്കൾ: ശോഭ, പരേതനായ പ്രസന്നകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.