s

മാവേലിക്കര: വില്പനയ്ക്കായി കടത്തിക്കൊണ്ട് പോകുകയായിരുന്ന 18 ലിറ്റര്‍ വിദേശമദ്യവുമായി താമരക്കുളം ദീപ ഭവനത്തില്‍ ദീപന്‍ (36) പിടിയിൽ. ജില്ലാ പൊലീസ് മേധാവി പി.എ.സാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് 5.30ന് തഴക്കര പഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ച് കാര്‍ തടഞ്ഞു നിറുത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 500 മില്ലിയുടെ 18ഉം 750 മില്ലിയുടെ 12ഉം കുപ്പികളിലായാണ് 18 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിച്ച സാന്‍ട്രോ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖാന്തിരം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരിശോധനയ്ക്ക് സി.ഐ ബി.വിനോദ്കുമാര്‍, എസ്.ഐ സാബു ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.