ഹരിപ്പാട്: മേഘാലയ നോർത്ത് - ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഭുമി ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ ഡോ: ശരത്ചന്ദ്രനെ സി.പി.ഐ.എം പള്ളിപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കർഷക തൊഴിലാളികളായ പള്ളിപ്പാട് വടക്കേക്കര കിഴക്ക് മൂന്നാം വാർഡിൽ തുണ്ടങ്കേരിൽ ചന്ദ്രൻ - സാവിത്രി ദമ്പതികളുടെ മൂത്ത മകനാണ് ശരത്ചന്ദ്രൻ. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും കഠിനാധ്വാനം ചെയ്ത് തിരു: യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ജോഗ്രഫിയിൽ ബിരുദാനന്തര ബിരുദവും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിലും കരസ്ഥമാക്കിയ ശരത്ചന്ദ്രനെ പള്ളിപ്പാട്ടെ വസതിയിലെത്തി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സി.പി.എം ഏരിയാ കമ്മറ്റി അംഗം എസ്.കൃഷ്ണകുമാർ, പള്ളിപ്പാട് എൽ.സി സെക്രട്ടറി എസ്.കൃഷ്ണൻകുട്ടി, ഡി .വൈ .എഫ്. ഐ മേഖലാ സെക്രട്ടറി രാജീവ് ശർമ്മ, മേഖലാ പ്രസിഡൻ്റ് ജിജോ മാത്യു, ലാൽ, ബോബൻ മാത്യൂ എന്നിവർ പങ്കെടുത്തു.