ഹരിപ്പാട്: ഭാരതീയ മസ്ദൂർ സംഘം കാർത്തികപ്പള്ളി മേഖലാ കാര്യാലയത്തിന്റെ ഉദ്‌ഘാടനം ബി.എം.എസ് സ്ഥാപന ദിനത്തിൽ ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് നിർവ്വഹിച്ചു.കോവിഡ് 19 നിയന്ത്രണ മാനദണ്ഡങ്ങളോടെ നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ, മേഖലാ പ്രസിഡന്റ് എസ്.സന്തോഷ്, സെക്രട്ടറി ഡി.അനിൽകുമാർ, ട്രഷറർ പി.ദിനുമോൻ, വൈസ് പ്രസിഡന്റ് പി.വാസുദേവൻ, ആർ.എസ്.എസ് ഖണ്ട് കാര്യവാഹ് അജിത് കുമാർ, സേവാ പ്രമുഖ് എസ്.രഘു, സേവാഭാരതി പഞ്ചായത്ത് രക്ഷാധികാരി ജി.സലിം, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വി.വിനേഷ്, അശോക് കുമാർ എന്നിവർ സംസാരിച്ചു.