ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ ചിത്രം പേരാൽ ഇലയിൽ രചിച്ച് മന്ത്രിക്കു നേരിട്ട് കൈമാറി
ക്കൊണ്ട് തന്റെ പിറന്നാൾ എക്കാലവും ഓർമ്മയിൽ തങ്ങുന്നതാക്കിയിരിക്കുകയാണ് കലാകാരനായ വയലാർ കളവംകോടം ആലുങ്കൽവീട്ടിൽ ജോബിലാൽ.
ഇന്നലെയായിരുന്നു ജോബിയുടെ പിറന്നാൾ. മന്ത്രിയുടെ ചിരിക്കുന്ന മുഖം പേരാലിന്റെ ഇലയിലാണ് ജോബി സൃഷ്ടിച്ചത്. ഇന്നലെ മന്ത്രിയുടെ ഓഫീസിലെത്തി ജോബി ഇലച്ചിത്രം സമ്മാനിച്ചു. വായു കടക്കാത്ത രീതിയിൽ ഫ്രെയിം ചെയ്തിരിക്കുന്നതിനാൽ ചിത്രം ഏറെക്കാലം കേടുകൂടാതെയിരിക്കും. മന്ത്രിയുടെ ചിത്രം മുൻപും ഇലയിൽ ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ തന്റെ പിറന്നാൾ ദിനത്തിൽ ചിത്രം സമ്മാനമായി നൽകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ജോബി പറഞ്ഞു.