കായംകുളം: തകർന്നു കിടക്കുന്ന കനകക്കുന്ന് - മണിവേലിൽ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തികപ്പള്ളി താലൂക്ക് പൗരസമിതി രക്ഷാധികാരി എ.ആർ സുരേന്ദ്രൻ മന്ത്രി ജി.സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നിവേദനം നൽകി.
റോഡിനു ഏകദേശം 7 കിലോമീറ്റർ ദൂര മുണ്ട്. ആറാട്ടുപുഴപഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ കായംകുളം കായലിന്റെ കിഴക്കു ഭാഗത്തും കണ്ടല്ലൂർ പഞ്ചായത്തിൻറെ പടിഞ്ഞാറേ അതിർത്തിയിൽകൂടിയുമാണ് റോഡ് കടന്നു പോകുന്നത്. കയർ മൽസ്യത്തൊട്രലാളികളാണ് ഇവിടെ കൂടുതൽ പേരും.