പൂച്ചാക്കൽ: പാണാവള്ളിയിലെ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് ആർ.എസ്.പി.യിൽ ചേർന്ന പ്രവർത്തകരെ സ്വീകരിക്കുന്ന ചടങ്ങ് ,ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.സണ്ണിക്കുട്ടി പതാക നൽകി സ്വീകരിച്ചു.ചേർത്തല നിയോജക മണ്ഡലം സെക്രട്ടറി പി.ജയകുമാർ, അരുർ നിയോജക മണ്ഡലം സെക്രട്ടറി രഞ്ജിത്ത് കുഴിയത്ത്, യു.എസ്.മുഹമ്മദ് കുട്ടി, 'വി.ബാബു, എൻ.കെ.നിസാർ, ഫൈസൽ, കെ.ഹരികുമാർ എന്നിവർ സംസാരിച്ചു.