ചാരുംമൂട് : എസ്.എൻ.ഡി. പി യോഗം ചാരുംമൂട് യൂണിയനിലെ ഇടക്കുന്നം 306 നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രം തകർത്ത സംഭവത്തിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നു യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ആവശ്യപ്പെട്ടു.

ഗുരുക്ഷേത്രം തകർക്കപ്പെട്ട സംഭവവുമായി ബന്ധപെട്ട് പിടിയിലായ പ്രതി ഹരി നൽകിയ വിവരമനുസരിച്ചു ശാഖയോഗം മുൻ സെക്രട്ടറിയായ മുരളി ഗുരുവായൂർ നൽകിയ നിർദേശമനുസരിച്ചാണ് അക്രമംനടത്തിയിട്ടുള്ളതെന്ന് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ശാഖായോഗം സെക്രട്ടറിയായിരിക്കെ നടത്തിയ നടപടിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം വ്യാപകമാവുകയാണ്. ശാഖായോഗം സെക്രട്ടറിയായിരിക്കെ, ഗുരുക്ഷേത്രം തകർക്കുന്നതിന് ഒത്താശ ചെയുന്നത് യോഗചരിത്രത്തിൽ തന്നെ ആദ്യമാണ് എത്രയും പെട്ടന്ന് പ്രതികളെ പിടികൂടാത്തപക്ഷം പ്രേതിഷേധം ശക്തമാക്കുവാൻ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി തീരുമാനിച്ചു.

യോഗത്തിൽ ചെയർമാൻ വി. ജയകുമാർ പാറപ്പുറം അധ്യക്ഷതവഹിച്ചു. കൺവീനർ ബി. സത്യപാൽ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. റ്റി. കെ മാധവ മെമ്മോറിയൽ മാവേലിക്കര യൂണിയൻ കൺവീനർ അഡ്വ.സിനിൽമുണ്ടപ്പള്ളി, ജോയിന്റ് കൺവീനർ രാജൻഡ്രീംസ്‌, യൂണിയൻ വൈസ് ചെയർമാൻ ആർ.രഞ്ജിത്, കമ്മറ്റി അംഗങ്ങളായ ചന്ദ്രബോസ്, എസ്. എസ് അഭിലാഷ്കുമാർ, മേഖല കൺവീനർ മോഹൻ പുതുപ്പള്ളികുന്നം, ഷാൽവിസ്മയ, വന്ദനസുരേഷ്, സ്മിത ചുനക്കര, വിഷ്ണുചാരുംമൂട്, മഹേഷ്‌ വെട്ടിക്കോട് എന്നിവർ പങ്കെടുത്തു.

എസ് എൻ ഡി പി യോഗം ചാരുംമൂട് യൂണിയനിലെ ഇടക്കുന്നം 306 നമ്പർ ശാഖാ യോഗം വക ഗുരുക്ഷേത്രം തകർത്ത സംഭവത്തിലെ മുഖ്യപ്രതിയും ശാഖാ യോഗം മുൻ സെക്രട്ടറിയുമായ മുരളി ഗുരുവായൂരിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂണിയൻ യുത്ത് മൂവ്മെൻ്റ് പ്രവർത്തകർ ഗുരുക്ഷേത്ര അങ്കണത്തിൽ 26ന് രാവിലെ 9 മുതൽ ഉപവസിക്കുo. ഉപവാസ സമരം യുണിയൻ ചെയർമാൻ വി.ജയകുമാർ പാറപ്പുറം ഉത്ഘാടനം ചെയ്യും.