ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കടക്കരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി. ജോയിയുടെ വസതിയിൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി നമ്പ്യാർ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജി.ഹരിദാസ്, സേവ്യർ അലക്‌സ്, ജോസ് ബാബു, ഉഷാകുമാരി, മറിയാമ്മ ടീച്ചർ, ഫിലോമിന ടീച്ചർ എന്നിവർ പങ്കെടുത്തു.