ആലപ്പുഴ: കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഒരാഴ്ച ഡ്യൂട്ടിക്ക് ശേഷം പതിനാല് ദിവസം ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തണമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു. ഒരാഴ്ച കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്ത ശേഷം പിറ്റേദിവസം മുതൽ വീണ്ടും മറ്റ് വാർഡിൽ ജോലിചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കണം.

വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത ജീവനക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്തുക, വീട്ടിൽ ക്വാറന്റൈൽ ആകുന്നവർക്ക് സ്വകാര്യ ഗതാഗത സൗകര്യം ഏർപ്പെടുത്തുക, കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഭക്ഷണം എത്തിക്കുക എന്നീ കാര്യങ്ങളിൽ സർക്കാരിന്റേയും ഡി.എം.ഒയുടേയും കളക്ടറുടെയും മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റേയും അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.മധു, സെക്രട്ടറി എൽ.ജയദാസ്, ട്രഷറർ ശ്രീജിത്ത് എസ്.കരുമാടി എന്നിവർ ആവശ്യപ്പെട്ടു.