ആലപ്പുഴ: മൃതദേഹങ്ങൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി ഉടൻ തന്നെ ആശുപത്രികളിൽ നിന്ന് വിട്ട് നൽകണമെന്ന് കളക്ടർ എ.അലക്സാണ്ടർ നിർദ്ദേശം നൽകി. യാതൊരു കാരണവശാലും മൃതദേഹങ്ങൾ നാൽപ്പത്തിയെട്ട് മണിക്കൂറിൽ കൂടുതൽ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. മൃതശരീരങ്ങളുടെ കൊവിഡ് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താവുന്നതാണ്.