ആലപ്പുഴ: കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള താമസം ഒഴിവാക്കാനായി കൂടുതൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി . ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്കായി 20 സ്വകാര്യ ആംബുലൻസുകളാണ് ഏറ്റെടുത്ത് നൽകിയത്. കൊവിഡ് പോസിറ്റീവായ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള കാലതാമസം ഉടൻ പരിഹരിക്കണമെന്ന് കളക്ടർ കർശന നിർദ്ദേശം നൽകി.