ambala

അമ്പലപ്പുഴ:കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡ് കണിയാപറമ്പിൽ ബാലകൃഷ്ണൻ -ആനന്ദവല്ലി ദമ്പതികളുടെ മകൻ ബിജുവാണ്(36) മരിച്ചത്. അമ്പലപ്പുഴ- തിരുവല്ല റോഡിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഓൺലൈൻ മത്സ്യവ്യാപാരിയായ ബിജു വ്യാപാര ആവശ്യത്തിനായി അമ്പലപ്പുഴയിലേക്ക് ബൈക്കിൽ വരുമ്പോൾ ബസിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കാറിലിടിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയിൽ നിന്ന്ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ :ശ്രീജ. മക്കൾ: ആദി നാരായണൻ, ആദി ദേവ്.