വള്ളികുന്നം: അഭയം വള്ളികുന്നം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കാരാഴ്മ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗൃഹ പരിചരണത്തിലുള്ള രോഗികൾക്ക് സഹായ ഉപകരണങ്ങളും മരുന്നും കൈമാറി. വാക്കർ, വാക്കിംഗ് സ്റ്റിക്ക്, ബാക്ക് റസ്റ്റ്‌, ഇൻഹേലർ, മരുന്നുകൾ എന്നിവയാണ് നൽകിയത്. അഭയത്തിന്റെ പരിചരണത്തിൽ മേഖലയിൽ 65 ൽ അധികം രോഗികളാണുള്ളത്. വാർഡ്‌ യൂണിറ്റുകളിൽ വോളണ്ടിയേഴ്‌സ് ടീം അടക്കം പരിചരണത്തിന് നേതൃത്വം നൽകുന്നു. . കാരാഴ്മ യൂണിറ്റിലെ ഏഴു പേർക്കാണ് കഴിഞ്ഞദിവസം സഹായങ്ങൾ നൽകിയത്. എൻ മോഹൻകുമാർ, അഭയം പ്രസിഡന്റ്‌ ശബരിക്കൽ നിയാസ്, യൂണിറ്റ് പ്രസിഡന്റ്‌ കെ കാർത്തികേയൻ, യൂണിറ്റ് സെക്രട്ടറി ജി ശ്രീകുമാർ, വോളണ്ടിയേഴ്‌സ് ക്യാപ്റ്റൻ അഭിലാഷ് വിജയൻ, വാർഡ് മെമ്പർ എ അമ്പിളി, എൻ ആനന്ദൻ, ഷീബാ മഹേന്ദ്രൻ, സരളമ്മ, ദീപ എന്നിവർ പങ്കെടുത്തു.