അമ്പലപ്പുഴ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പത്ത് ലക്ഷം പോസ്റ്റുകാർഡുകൾ അയക്കുന്ന ക്യാമ്പയിന്റെ ഭാഗമായി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കാമ്പെയിൻ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, വി. ബാബുരാജ്, വൈസ് പ്രസിഡന്റ് കരുമാടി ഗോപകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ: ഗണേഷ്കുമാർ, പ്രസാദ് ഗോകുലം, ഏരിയ പ്രസിഡന്റ് ജിതേഷ് കുഞ്ഞുപിള്ള എന്നിവർ പ്രസംഗിച്ചു.