ആലപ്പുഴ: ആർ.എൻ.പ്രസാദ് കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ച് പരമ്പരാഗത തൊഴിലാളി സമുദായങ്ങളെ ക്രിമിലെയറിൽ നിന്ന് ഒഴിവാക്കണമെന്ന് ധീവരസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ക്രീമിലെയറിന്റെ വരുമാന പരിധി നിലവിലെ 8 ലക്ഷത്തിൽ നിന്ന് 12 ലക്ഷമാക്കി ഉയർത്താൻ ശുപാർശ ചെയ്തത് കേന്ദ്ര സർക്കാർ അംഗീകരിക്കണം. ക്രീമിലെയർ ആനുകൂല്യം കിട്ടുന്നതിന് ശമ്പള വരുമാനവും കൃഷിയിൽ നിന്നുള്ള വരുമാനവും കൂടി പരിഗണിക്കണമെന്ന സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ശുപാർശ പരിഗണിക്കരുത്. നിലവിലെ അവസ്ഥ തുടരുകയും വരുമാന പരിധി 12 ലക്ഷമാക്കി ഉയർത്തുകയും ചെയ്യണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.