ആലപ്പുഴ: ദേശീയപാതയിൽ ചങ്ങനാശ്ശേരി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടിയില്ല. ഇവിടെ ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും ഇന്നലെയോടെ അതും അവസാനിപ്പിച്ചു.

ലൈറ്റ് പ്രവർത്തിക്കാതായതോടെ ഇവിടെ അപകടവും പതിവായി.

സൗത്ത് സ്റ്റേഷനിലെ പൊലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ പോയതിനാൽ ട്രാഫിക് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കഴിയുന്നില്ല.