
ആലപ്പുഴ: പതിനാറ് സ്ത്രീകൾക്കും എഴ് കുട്ടികൾക്കും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ ഇന്നലെ ജില്ലയിൽ 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുളളവരുടെ എണ്ണം 811ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 32 പേർ വിദേശത്ത് നിന്നും 20 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 22 ഐ.ടി.ബി.പി ഉദ്യോഗസ്ഥർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 70 പേരുടെപരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തവരായതരുടെ ആകെ എണ്ണം 622 ആയി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ : ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് എഴുപുന്ന സ്വദേശികൾ, എഴുപുന്ന സീ ഫുഡ് ഫാക്ടറി മായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന് വെട്ടക്കൽ സ്വദേശികൾ, രണ്ട് ചേർത്തല സ്വദേശികൾ, രണ്ട് എഴുപുന്ന സ്വദേശികൾ, ഒരു ചന്തിരൂർ സ്വദേശിനി, ചെട്ടികാട് രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ള 6 ചെട്ടികാട് സ്വദേശികൾ, താമരക്കുളം സ്വദേശിയായ ആൺകുട്ടി, കാരിച്ചാൽ സ്വദേശി, താമരക്കുളം സ്വദേശിയായ ആൺകുട്ടി, ആലപ്പുഴ സ്വദേശി, പട്ടണക്കാട് സ്വദേശി, കാരിച്ചാൽ സ്വദേശി, തൈക്കൽ സ്വദേശി, ആലപ്പുഴ സ്വദേശിനി, ചേർത്തല സ്വദേശി, തൈക്കൽ സ്വദേശിനി, താമരക്കുളം സ്വദേശിനി, രണ്ട് പള്ളിപ്പുറം സ്വദേശികൾ, പള്ളിപ്പുറം സ്വദേശിയായ പെൺകുട്ടി, ചെട്ടികാട് സ്വദേശിനി, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച മൂന്ന് എരുവ് സ്വദേശികളും ഒരു ചെങ്ങന്നൂർ സ്വദേശി, പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി., ചേർത്തല സ്വദേശി, അരൂക്കുറ്റി സ്വദേശി,രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് ആരോഗ്യപ്രവർത്തകർ- ആലപ്പുഴയിൽ ജോലിചെയ്യുന്ന ആംബുലൻസ് ഡ്രൈവർ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന മുളക്കുഴ സ്വദേശിനി . മുഹമ്മ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 6295 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.