ആലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ മുഴുവൻ അന്തേവാസികൾക്കും ഗ്രാന്റും സൗജന്യ റേഷനും അനുവദിക്കണമെന്ന് ശാന്തിഭവൻ സർവോദയ ആശ്രമം മാനേജിംഗ് ട്രസ്റ്റി മാത്യൂ ആൽബിൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 150അന്തേവാസികളിൽ 60പേർക്ക് മാത്രമാണ് ഗ്രാന്റ് ലഭിക്കുന്നത്. മലിന്യസംസ്കരണ പ്ളാന്റ് നിർമ്മിക്കാൻ സർക്കാർ സഹായം തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതായും മാത്യൂ ആൽബിൻ പറഞ്ഞു.