കായംകുളം: കായംകുളത്ത് ഇന്നലെ അഞ്ചുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 103 ആയി. കായംകുളം മാർക്കറ്റുമായുള്ള സമ്പർക്കത്തിലൂടെയാണ് നാല് പേർക്ക് രോഗം പകർന്നത്. ഒരാൾ വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞയാളാണ്. 350 പേരുടെ ഫലങ്ങൾ ഇനി വരാനുണ്ട്.

പട്ടണത്തിൽ കൊവിഡ് രോഗബാധിതർ ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ആന്റിജൻ ടെസ്റ്റിന്റെ എണ്ണം കൂട്ടും. നിലവിൽ 5, 6, 9, 43 വാർഡുകളിലാണ് കൂടുതലായി സമ്പർക്കരോഗികൾ ഉണ്ടാകുന്നത്. സസ്യമാർക്കറ്റുമായി ബന്ധപ്പെട്ട് 41 പേർക്കും മത്സ്യമാർക്കറ്റ് കമ്മി​ഷൻ കടവഴി 35 പേർക്കും വിദേശത്തുനിന്നും എത്തിച്ചേർന്ന 15 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരസഭാ 9-ാം വാർഡിലെ മുഴുവൻ ജനങ്ങൾക്കും ആന്റി​ജൻ ടെസ്റ്റ് നടത്തുവാനാണ് തീരുമാനം. ഇതിനായി അടുത്ത ദിവസം മുതൽ താലൂക്ക് ആശുപത്രിയിൽ ക്രമീകരണം ഏർപ്പെടുത്തും.

നിലവിൽ 100 കണക്കിന് ആൾക്കാരാണ് ക്വാറന്റീനിൽ കഴിയുന്നത്.

........................

വിദേശത്തുനിന്നും എത്തിച്ചേരുന്നവരെ ക്വാറന്റീനി​ൽ താമസിപ്പിക്കുന്നതിനായി കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഏർപ്പെടുത്തിയിരുന്ന സൗകര്യം നിർത്തലാക്കിയതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സൗകര്യം പുന:സ്ഥാപിക്കാമെന്ന് കളക്ടർ ഉറപ്പുനൽകി.

എൻ. ശിവദാസൻ

നഗരസഭാ ചെയർമാൻ

.....................

103

ആകെ രോഗികൾ 103

350

ഫലങ്ങൾ ഇനി വരാനുള്ളത് 350 പേർ