ആലപ്പുഴ: റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയ വ്യാപാരികൾക്ക് കമ്മീഷൻ അനുവദിച്ച ഭക്ഷ്യ വകുപ്പിന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നന്ദി രേഖപ്പെടുത്തി.എല്ലാ കാർഡ് ഉടമകൾക്കും ഓണത്തിന് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുവാൻ ഉള്ള സർക്കാർ തീരുമാനം സ്വാഗതാർഹണെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി.കൃഷ്ണ പ്രസാദും ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേന്ദ്രനും അറിയിച്ചു.