പൂച്ചാക്കൽ: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.റ്റി.യു.സി) അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പോസ്റ്റ് ചെയ്തു.പൂച്ചാക്കൽ പോസ്റ്റോഫിസിന് മുമ്പിൽ നടന്ന പരിപാടി മണ്ഡലം സെക്രട്ടറി കെ.ബാബുലാൽ ഉദ്ഘാടനം ചെയ്തു. രാഗിണി രമണൻ, സിന്ധു ബീവി, വി.ആർ. രജിത, പൂച്ചാക്കൽ ലാലൻ, എൻ. രത്നാകരൻ എന്നിവർ പങ്കെടുത്തു.